കുടുംബ കൂട്ടായ്മ

മുസ്തഫ  അല്ലൂർ
പ്രസിഡന്റ് അഡ്മിൻ ഡെസ്ക്

നൂറ്റാണ്ടുകളായി അറിയാതെ കഴിഞ്ഞിരുന്ന കുടുംബങ്ങൾ, സോഷ്യൽ മീഡിയ സഹായത്താൽ ഒരു കുടക്കീഴിൽ അണിനിരക്കുന്നു… കുടുംബത്തിൽ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്നു… കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു… കുടുംബവിശേഷങ്ങളറിയിക്കാൻ ഓൺലൈൻ പത്രം തുടങ്ങുന്നു… വലിയ തറവാട്ടിലെ മുഴുവൻ കുടുംബങ്ങളെ കണ്ടെത്താൻ 8 ഓളം ഏരിയ കമ്മറ്റികൾ രൂപീകരിക്കുന്നു… അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ അഡ്മിൻ ഡെസ്ക് കമ്മറ്റി… അവർക്കുപദേശ നിർദ്ദേശങ്ങൾ നൽകാൻ കുടുംബ കാരണവന്മാർ ഉൾപ്പെട്ട സംസ്ഥാന കമ്മറ്റി… പിന്നീടങ്ങോട്ട് പൊതു സമൂഹത്തിൽ സാമൂഹിക സാംസ്കാരിക പരിസ്ഥതിഥി ഇടപെടലുകൾ….
ഇപ്പൊളിതാ… പ്രളയ ദുരിതത്തിൽപ്പെട്ടവരെ ഒരു കൈ സഹായിക്കാൻ ക്യാമ്പിലെത്തിയ ആയപ്പള്ളി അഡ്മിൻ മെമ്പറും മീഡിയ വിംഗ്‌ എഡിറ്ററും, മാതൃഭൂമി റിപ്പോർട്ടറുമായ ഫൈസൽ പറവന്നൂർ അദ്ദേഹത്തിന്റെ മിതമായ ശൈലിയിൽ ക്യാമ്പിലെ പ്രയാസങ്ങൾ കുടുംബ കൂട്ടായ്മയെ അറിയിക്കുന്നു… കുടുംബത്തിലെ ശാസ്ത്രീയമായ ഇടപെടലുകൾക്കു ചുക്കാൻ പിടിക്കുന്ന ഫൈസൽ പറവന്നൂരിന്റെ വാക്കുകൾ ശരിവെച്ചുകൊണ്ടു പ്രളയ ദിവസം മുതൽ മറ്റു ക്യാമ്പുകളിൽ സജീവമായിരുന്ന നാസർ ചെരുലാലുംകൂടി കാര്യങ്ങൾ വിശദീകരിച്ചപ്പോൾ … കുടുംബകൂട്ടയ്മ മറ്റൊരു പ്രവർത്തനത്തിനു മുൻകൈ എടുത്തു…
ഷംസു വലിയപരംബ്‌, മജീദ്‌ മാസ്റ്റർ, ഷറഫു മാസ്റ്റർ, മുസ്തഫ പോത്തനൂർ, ബഷീർ കുറ്റൂർ, കുഞ്ഞീതു വലിയ പറമ്പ്, ഹനീഫ ഖത്തർ, റാഷിദ് വലിയപറപ്പൂർ,, മുനീഷ്‌, etc.. എന്നിവർ ചേർന്നപ്പൊൾ.. കൂട്ടയ്മ സെക്രെട്ടറി ശരീഫ് ആതവനാടിനു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ എളുപ്പമായി…
സാമ്പത്തികമായീ സഹായിക്കാൻ പ്രവാസികളുടെ വലിയ പിന്തുണയിൽ ഗ്രൂപ്പിലെ മുഴുവൻ മെമ്പർമാരും മുന്നിട്ടിറങ്ങി..
കൂട്ടായ്മയുടെ ഈ സൽപ്രവർത്തിക്ക് പ്രസിഡന്റ് ബാപ്പുട്ടിക്ക കന്മനവും ട്രഷറർ ബാവക്ക വലിയ പറംബും കരീം കന്മനവും എല്ലാം ആവേശത്തോടെ മുന്നിൽ നിന്നു നേതൃത്വം നൽകിയപ്പോൾ ഒരുപാട്  സന്തോഷം തോന്നി ….. എല്ലാറ്റിനുമുപരി… എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ സപ്പൊർട്ടൊടെ സ്വന്തംസ്ഥാപനവും ഓഫിസും പ്രവർത്തനങ്ങൾക്കു വിട്ടുതന്നു മുന്നിൽ നിന്നു നമ്മെ നയിച്ച എ കെ മജീദ്ക്ക കന്മനം
പ്രവാസ ലോകത്തുനിന്നും ഒരുപാട്  സഹകരിച്ചവരെ പ്രത്യേകം സ്മരിക്കുകയാണ് … പ്രത്യേകിച്ച് മുസ്തഫ എന്ന മുത്തുകാക്ക, ബീരാൻ ബാപ്പുക്ക, ഹംസ ചേരുലാൽ, ഗസൽ കന്മനം, സലാം ആതവനാട്‌, റാഷിദ് മില്ലാത്തതാണീ , റാഷിദ് വലിയപറപ്പൂർ, ഹനീഫ ഖത്തർ, etc…
എല്ലാവർക്കും അഡ്മിൻ ഡെസ്കിനു വേണ്ടി … നന്ദിയും കടപ്പാടും അറിയിക്കുന്നു
((പലരെയും പേരെടുത്തു പറയാൻ വിട്ടുപോയിട്ടുണ്ട് … ക്ഷമിക്കുക)

ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുക

പ്രളയ ദുരിതാശ്വാസം

ആയപ്പള്ളി തറവാട് കുടുംബ കൂട്ടായ്മ പ്രളയബാധിത പ്രദേശമായ തിരൂർ താലൂക്കിലെ പുറത്തൂരിലും പരിസരപ്രദേശങ്ങളിലും ദുരിതാശ്വാസ സഹായം നൽകി.  സെക്രട്ടരി ശരീഫി ന്റെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നാസർ ചേരുരാൽ, ഫൈസൽ പറവന്നൂർ, ഷറഫ് മാഷ് അല്ലൂർ, മജീദ് മാഷ് അല്ലൂർ, ഷംസു അല്ലൂർ, ഖത്തർ സെക്രട്ടരി ഹനീഫ വലിയപറമ്പ് , മുനീസ് അല്ലൂർ,  ബഷീർ കമ്മറമ്പ് തുടങ്ങിയവർ പുറത്തൂർ ഗ്രാമപഞ്ചായത്തിലെ എടക്കനാട് ജി.എം. യു.പി.സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസക്യാമ്പ് സന്ദർശിക്കുകയും ആവശ്യമായ വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും ക്ലീനിംഗ് സാമഗ്രികളും നൽകുകയും ക്യാമ്പിന് മേൽനോട്ടം വഹിക്കുന്നവരുമായി സംസാരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു.

ഭക്ഷണ കിറ്റുകൾ


കുടുംബ കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും ശേഖരിച്ച ദുരിതാശ്വാസഫണ്ടും അഭ്യുദയകാംക്ഷികൾ സ്പോൺസർ ചെയ്ത ഭക്ഷണവ്തുക്കളും സംഭാവനയും മുഖേന ഇരുനൂറിലധികം കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. സംസ്ഥാന പ്ര സിഡന്റ് എ.കെ. ബാപ്പുട്ടി കൻമനം, സെക്രട്ടരി ശരീഫ് ആതവനാട്, ട്രഷറർ മുഹമ്മദ് ബ്രാവ) വലിയപറമ്പ് എന്നിവർ നേതൃത്വം നൽകി.

    സംസ്ഥാന സമിതി യോഗം 


ആയപ്പള്ളി കുടുംബ കൂട്ടായ്മയുടെ സംസ്ഥാന സമിതി യോഗം ആഗസ്റ്റ് 24 ന് വെളളിയാഴ്ച ചേരുരാൽ എമിനെന്റ് കോളജിൽ വെച്ച് ചേർന്നു. പ്രസിഡന്റ് എ.കെ. ബാപുട്ടി കൻമനം ആധ്യക്ഷ്യം വഹിക്കുകയും സെക്രട്ടരി ശരീഫ് ആതവനാട് സ്വാഗതമാശംസിക്കുകയും ട്രഷറർ മുഹമ്മദ് വലിയപറമ്പ് ചർച്ചകൾക്ക് തടക്കം കുറിക്കുകയും ചെയ്തു. പ്രളയ ദുരിതാശ്വാസ ഫണ്ടും ഓട്ടോറിക്ഷാ ധനസഹായ ഫണ്ടും ചർച്ച ചെയ്തു. കുടും ബ സംഗമം നടത്തുന്നതിന്റെ പ്രാരംഭ ചർച്ചകൾക്ക് ശേഷം ഭാവി കാര്യങ്ങൾ ആലോചിക്കുന്നതിന് സംസ്ഥാന ഭാര വാഹികളും അംഗങ്ങളുമടങ്ങുന്ന ആളുകളെ തെരഞ്ഞെടുത്തു. കുടുംബകൂട്ടായ്മ നിയമാവലിയുടെ കരട് കോപ്പി എല്ലാ ഏരിയ കമ്മിറ്റികൾക്കും പ്രസിഡന്റ് വിതരണം ചെയ്തു. ഏരിയ കമ്മിറ്റികൾ ചേർന്ന് ചർച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം അടുത്ത സം സ്ഥാന കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.




ഇക്ബാൽ നഗർ ലൈല സഹായ സമിതി കമ്മിറ്റി രൂപീകരിച്ചു


ബ്ലഡ് കാൻസർ പിടിപെട്ടു ചികിത്സക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇഖ്ബാൽ നഗർ  ലൈലയെ സഹായിക്കാൻ നാട്ടുകാർ കൂടി ഒരു സഹായകമ്മറ്റി രൂപീകരിച്ചു. പ്രസിഡണ്ട് ഹംസ ഹാജി കെ കെ , സെക്രട്ടറി സി കെ സക്കീർ, ട്രഷറർ  റസാഖ് കെ പി. എന്നിവരെയും ആ കമ്മിറ്റിയിലേക്ക് കോഡിനേറ്റർ ആയി നാസർ ചേരുരാലിനെയും തെരെഞെടുത്തു. നാസർ ചേരുരാൽ ആയപ്പള്ളി  തറവാട് കൂട്ടായ്മ സംസ്ഥാന കമ്മിറ്റി ജോയിൻ സെക്രട്ടറി ആണ്.


ആയപ്പള്ളി തറവാട് കൂട്ടായ്മ സംസ്ഥാന സമിതി പ്രസിഡണ്ട് എകെ വാപ്പുട്ടി ആയപ്പള്ളി തറവാട് കൂട്ടായ്മ വാട്സ്ആപ്പ് ഗ്രൂപ്പിൽ ലൈലയെ സഹായിക്കേണ്ടതിൻ ആവശ്യകതയെക്കുറിച്ചും അസുഖത്തെ കുറിച്ചുള്ള വിവരങ്ങളും മെമ്പർമാരെ ഉദ്ബോധിപ്പിച്ചു. … തറവാട് കൂട്ടായ്മ ഈ ചാരിറ്റിയിലേക്കുള്ള കളക്ഷൻ വളവന്നൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ എകെ മുജീബ് റഹ്മാൻ തന്റെ  ഓഫർ പറഞ്ഞുകൊണ്ട് തുടങ്ങിവെച്ചു…. തുടർന്ന്  സംസാരിച്ച അഡ്മിൻ പ്രസിഡണ്ട് മുസ്തഫ അല്ലൂർ 20 ലക്ഷം ആവശ്യം വരുന്ന ഈ സഹായ ഫണ്ടിലേക്ക് നാം കൊടുക്കുന്ന ചെറിയ തുക ഒരു ബക്കറ്റിലേക്ക് ഒരുകപ്പ് വെള്ളം ഒഴിക്കുന്ന അത്രമാത്രമേ വരുമെന്ന് പ്രസ്താവിക്കുകയും എല്ലാ മെമ്പർമാരും ഇതിൽ ഭാഗവക്കാകണമെന്ന് ഉണർത്തുകയും ചെയ്തു.

ആയപ്പള്ളി കുടുംബ കൂട്ടായ്‍മ

ഖ്യാതിയും പെരുമയുമുള്ള. 

ആയപ്പള്ളി തറവാട്  കുടുംബ കൂട്ടായ്മ

പുതിയ ചരിത്രമെഴുതുകയാണ്.

കേരളത്തിനകത്തും പുറത്തും വിദേശത്തുമായി 

ചിന്നിച്ചിതറി കിടന്നിരുന്ന കുടുംബങ്ങളാണ് ഇപ്പോൾ ഒരുമാലയിലെ മുത്തുമണികൾ പോലെ ഒരുകുടക്കീഴിൽ അണിനിരന്നിരിക്കുകയാണ്. കുടുംബത്തിന്റെ താഴ് വേരുള്ള

കൻമനത്ത് നിന്ന് പല സാഹചരങ്ങളാൽ വിവിധ

ഭാഗങ്ങളിലേക്ക് പോയി അവിടെ താമസമാക്കിയ കുടുംബങ്ങളാണ്അ ല്ലാഹുവിന്റെ അനുഗ്രഹത്താൽ ഒരുമിച്ചു ചേർന്നിരിക്കുന്നത് . 2017 ജനുവരി ഒന്നിന് രൂപീകരിച്ച കുടുംബകൂട്ടായ്മ വാട്സ് ആപ് ഗ്രൂപ്പാണ് ചരിത്രപരമായ ഈ മഹാസംഗമത്തിന് വഴിയൊരുക്കിയത് .


ആയപ്പള്ളി കുടുംബങ്ങളുടെ ചെറുതും വലുതുമായ കൂട്ടങ്ങളും കൂട്ടായ്മകളും പല ഭാഗങ്ങളിലും ഉണ്ടായിരുന്നെങ്കിലും

അവരെയല്ലാം ഒരു കുടക്കീഴിലാക്കുവാനും വേണ്ടിയാണ് ആയപ്പള്ളി കുടുംബ കൂട്ടായ്മ .കൻമനം അല്ലർ ഭാഗത്ത്നിന്നാണ്  കുടുംബത്തിന്റെ തുടക്കം. നാട്ടിെല മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ സാന്നിധ്യമായ ആയപ്പള്ളി ഇബ്രാഹിം മാസ്റ്ററുടെ

നേതൃത്വത്തിൽ അല്ലുരിൽ വിളിച്ചുചർത്ത

പ്രഥമയോഗത്തോടെയാണ്  കുടുംബ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്കു തുടക്കമായത്.


 അല്ലാഹുവിന്റെ അനുഗഹത്താൽ ഈ കുട്ടായ്മ പടർന്ന്പന്തലിച്ചിരിക്കുന്നു . ഈ കൂട്ടായ്മയുടെ ശ്രമഫലമായി 400 ഓളം കുടുംബങ്ങളെ ഇതിനോടകം കണ്ടെത്തി. ഇതിൽ 337 വീടുകളിൽ പ്രത്യേകം തയ്യാറാക്കിയ മേനാഹരമായ ആയപ്പള്ളി നെയിം ബോർഡ് വെച്ചു. നിരവധി വ്യത്യസ്തവും വൈവിധ്യവുമായ പ്രവർത്തനങ്ങൾ ആസൂതണം  ചെയ്ത് നടപ്പിലാക്കുന്നതിന് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു സംസ്ഥാന കമ്മറ്റി, ഏരിയാ കമ്മറ്റികൾ, ഗൾഫ് കമ്മറ്റികൾ, അഡ്മിൻ ഡസ്ക്,  തുടങ്ങിയവ കൂട്ടായ്മയുടെ ഉന്നമനത്തിനായി ‘ പ്രവർത്തിക്കുന്നു. ചാരിറ്റി പ്രവർത്തനങ്ങൾ, റംസാൻ റിലീഫ്, ചികിത്സാ സഹായം, വിവിധ മത്സരങ്ങൾ തുടങ്ങിയവ നടത്തിക്കൊണ്ടിരിക്കുന്നു.