ആയപ്പള്ളി തറവാട് കുടുംബ കൂട്ടായ്മ പ്രളയബാധിത പ്രദേശമായ തിരൂർ താലൂക്കിലെ പുറത്തൂരിലും പരിസരപ്രദേശങ്ങളിലും ദുരിതാശ്വാസ സഹായം നൽകി. സെക്രട്ടരി ശരീഫി ന്റെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നാസർ ചേരുരാൽ, ഫൈസൽ പറവന്നൂർ, ഷറഫ് മാഷ് അല്ലൂർ, മജീദ് മാഷ് അല്ലൂർ, ഷംസു അല്ലൂർ, ഖത്തർ സെക്രട്ടരി ഹനീഫ വലിയപറമ്പ് , മുനീസ് അല്ലൂർ, ബഷീർ കമ്മറമ്പ് തുടങ്ങിയവർ പുറത്തൂർ ഗ്രാമപഞ്ചായത്തിലെ എടക്കനാട് ജി.എം. യു.പി.സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസക്യാമ്പ് സന്ദർശിക്കുകയും ആവശ്യമായ വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും ക്ലീനിംഗ് സാമഗ്രികളും നൽകുകയും ക്യാമ്പിന് മേൽനോട്ടം വഹിക്കുന്നവരുമായി സംസാരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു.
ഭക്ഷണ കിറ്റുകൾ
കുടുംബ കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും ശേഖരിച്ച ദുരിതാശ്വാസഫണ്ടും അഭ്യുദയകാംക്ഷികൾ സ്പോൺസർ ചെയ്ത ഭക്ഷണവ്തുക്കളും സംഭാവനയും മുഖേന ഇരുനൂറിലധികം കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. സംസ്ഥാന പ്ര സിഡന്റ് എ.കെ. ബാപ്പുട്ടി കൻമനം, സെക്രട്ടരി ശരീഫ് ആതവനാട്, ട്രഷറർ മുഹമ്മദ് ബ്രാവ) വലിയപറമ്പ് എന്നിവർ നേതൃത്വം നൽകി.
സംസ്ഥാന സമിതി യോഗം
ആയപ്പള്ളി കുടുംബ കൂട്ടായ്മയുടെ സംസ്ഥാന സമിതി യോഗം ആഗസ്റ്റ് 24 ന് വെളളിയാഴ്ച ചേരുരാൽ എമിനെന്റ് കോളജിൽ വെച്ച് ചേർന്നു. പ്രസിഡന്റ് എ.കെ. ബാപുട്ടി കൻമനം ആധ്യക്ഷ്യം വഹിക്കുകയും സെക്രട്ടരി ശരീഫ് ആതവനാട് സ്വാഗതമാശംസിക്കുകയും ട്രഷറർ മുഹമ്മദ് വലിയപറമ്പ് ചർച്ചകൾക്ക് തടക്കം കുറിക്കുകയും ചെയ്തു. പ്രളയ ദുരിതാശ്വാസ ഫണ്ടും ഓട്ടോറിക്ഷാ ധനസഹായ ഫണ്ടും ചർച്ച ചെയ്തു. കുടും ബ സംഗമം നടത്തുന്നതിന്റെ പ്രാരംഭ ചർച്ചകൾക്ക് ശേഷം ഭാവി കാര്യങ്ങൾ ആലോചിക്കുന്നതിന് സംസ്ഥാന ഭാര വാഹികളും അംഗങ്ങളുമടങ്ങുന്ന ആളുകളെ തെരഞ്ഞെടുത്തു. കുടുംബകൂട്ടായ്മ നിയമാവലിയുടെ കരട് കോപ്പി എല്ലാ ഏരിയ കമ്മിറ്റികൾക്കും പ്രസിഡന്റ് വിതരണം ചെയ്തു. ഏരിയ കമ്മിറ്റികൾ ചേർന്ന് ചർച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം അടുത്ത സം സ്ഥാന കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.
ഇക്ബാൽ നഗർ ലൈല സഹായ സമിതി കമ്മിറ്റി രൂപീകരിച്ചു
ബ്ലഡ് കാൻസർ പിടിപെട്ടു ചികിത്സക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇഖ്ബാൽ നഗർ ലൈലയെ സഹായിക്കാൻ നാട്ടുകാർ കൂടി ഒരു സഹായകമ്മറ്റി രൂപീകരിച്ചു. പ്രസിഡണ്ട് ഹംസ ഹാജി കെ കെ , സെക്രട്ടറി സി കെ സക്കീർ, ട്രഷറർ റസാഖ് കെ പി. എന്നിവരെയും ആ കമ്മിറ്റിയിലേക്ക് കോഡിനേറ്റർ ആയി നാസർ ചേരുരാലിനെയും തെരെഞെടുത്തു. നാസർ ചേരുരാൽ ആയപ്പള്ളി തറവാട് കൂട്ടായ്മ സംസ്ഥാന കമ്മിറ്റി ജോയിൻ സെക്രട്ടറി ആണ്.
ആയപ്പള്ളി തറവാട് കൂട്ടായ്മ സംസ്ഥാന സമിതി പ്രസിഡണ്ട് എകെ വാപ്പുട്ടി ആയപ്പള്ളി തറവാട് കൂട്ടായ്മ വാട്സ്ആപ്പ് ഗ്രൂപ്പിൽ ലൈലയെ സഹായിക്കേണ്ടതിൻ ആവശ്യകതയെക്കുറിച്ചും അസുഖത്തെ കുറിച്ചുള്ള വിവരങ്ങളും മെമ്പർമാരെ ഉദ്ബോധിപ്പിച്ചു. … തറവാട് കൂട്ടായ്മ ഈ ചാരിറ്റിയിലേക്കുള്ള കളക്ഷൻ വളവന്നൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ എകെ മുജീബ് റഹ്മാൻ തന്റെ ഓഫർ പറഞ്ഞുകൊണ്ട് തുടങ്ങിവെച്ചു…. തുടർന്ന് സംസാരിച്ച അഡ്മിൻ പ്രസിഡണ്ട് മുസ്തഫ അല്ലൂർ 20 ലക്ഷം ആവശ്യം വരുന്ന ഈ സഹായ ഫണ്ടിലേക്ക് നാം കൊടുക്കുന്ന ചെറിയ തുക ഒരു ബക്കറ്റിലേക്ക് ഒരുകപ്പ് വെള്ളം ഒഴിക്കുന്ന അത്രമാത്രമേ വരുമെന്ന് പ്രസ്താവിക്കുകയും എല്ലാ മെമ്പർമാരും ഇതിൽ ഭാഗവക്കാകണമെന്ന് ഉണർത്തുകയും ചെയ്തു.
