മുസ്തഫ അല്ലൂർ
പ്രസിഡന്റ് അഡ്മിൻ ഡെസ്ക്
നൂറ്റാണ്ടുകളായി അറിയാതെ കഴിഞ്ഞിരുന്ന കുടുംബങ്ങൾ, സോഷ്യൽ മീഡിയ സഹായത്താൽ ഒരു കുടക്കീഴിൽ അണിനിരക്കുന്നു… കുടുംബത്തിൽ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്നു… കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു… കുടുംബവിശേഷങ്ങളറിയിക്കാൻ ഓൺലൈൻ പത്രം തുടങ്ങുന്നു… വലിയ തറവാട്ടിലെ മുഴുവൻ കുടുംബങ്ങളെ കണ്ടെത്താൻ 8 ഓളം ഏരിയ കമ്മറ്റികൾ രൂപീകരിക്കുന്നു… അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ അഡ്മിൻ ഡെസ്ക് കമ്മറ്റി… അവർക്കുപദേശ നിർദ്ദേശങ്ങൾ നൽകാൻ കുടുംബ കാരണവന്മാർ ഉൾപ്പെട്ട സംസ്ഥാന കമ്മറ്റി… പിന്നീടങ്ങോട്ട് പൊതു സമൂഹത്തിൽ സാമൂഹിക സാംസ്കാരിക പരിസ്ഥതിഥി ഇടപെടലുകൾ….
ഇപ്പൊളിതാ… പ്രളയ ദുരിതത്തിൽപ്പെട്ടവരെ ഒരു കൈ സഹായിക്കാൻ ക്യാമ്പിലെത്തിയ ആയപ്പള്ളി അഡ്മിൻ മെമ്പറും മീഡിയ വിംഗ് എഡിറ്ററും, മാതൃഭൂമി റിപ്പോർട്ടറുമായ ഫൈസൽ പറവന്നൂർ അദ്ദേഹത്തിന്റെ മിതമായ ശൈലിയിൽ ക്യാമ്പിലെ പ്രയാസങ്ങൾ കുടുംബ കൂട്ടായ്മയെ അറിയിക്കുന്നു… കുടുംബത്തിലെ ശാസ്ത്രീയമായ ഇടപെടലുകൾക്കു ചുക്കാൻ പിടിക്കുന്ന ഫൈസൽ പറവന്നൂരിന്റെ വാക്കുകൾ ശരിവെച്ചുകൊണ്ടു പ്രളയ ദിവസം മുതൽ മറ്റു ക്യാമ്പുകളിൽ സജീവമായിരുന്ന നാസർ ചെരുലാലുംകൂടി കാര്യങ്ങൾ വിശദീകരിച്ചപ്പോൾ … കുടുംബകൂട്ടയ്മ മറ്റൊരു പ്രവർത്തനത്തിനു മുൻകൈ എടുത്തു…
ഷംസു വലിയപരംബ്, മജീദ് മാസ്റ്റർ, ഷറഫു മാസ്റ്റർ, മുസ്തഫ പോത്തനൂർ, ബഷീർ കുറ്റൂർ, കുഞ്ഞീതു വലിയ പറമ്പ്, ഹനീഫ ഖത്തർ, റാഷിദ് വലിയപറപ്പൂർ,, മുനീഷ്, etc.. എന്നിവർ ചേർന്നപ്പൊൾ.. കൂട്ടയ്മ സെക്രെട്ടറി ശരീഫ് ആതവനാടിനു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ എളുപ്പമായി…
സാമ്പത്തികമായീ സഹായിക്കാൻ പ്രവാസികളുടെ വലിയ പിന്തുണയിൽ ഗ്രൂപ്പിലെ മുഴുവൻ മെമ്പർമാരും മുന്നിട്ടിറങ്ങി..
കൂട്ടായ്മയുടെ ഈ സൽപ്രവർത്തിക്ക് പ്രസിഡന്റ് ബാപ്പുട്ടിക്ക കന്മനവും ട്രഷറർ ബാവക്ക വലിയ പറംബും കരീം കന്മനവും എല്ലാം ആവേശത്തോടെ മുന്നിൽ നിന്നു നേതൃത്വം നൽകിയപ്പോൾ ഒരുപാട് സന്തോഷം തോന്നി ….. എല്ലാറ്റിനുമുപരി… എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ സപ്പൊർട്ടൊടെ സ്വന്തംസ്ഥാപനവും ഓഫിസും പ്രവർത്തനങ്ങൾക്കു വിട്ടുതന്നു മുന്നിൽ നിന്നു നമ്മെ നയിച്ച എ കെ മജീദ്ക്ക കന്മനം
പ്രവാസ ലോകത്തുനിന്നും ഒരുപാട് സഹകരിച്ചവരെ പ്രത്യേകം സ്മരിക്കുകയാണ് … പ്രത്യേകിച്ച് മുസ്തഫ എന്ന മുത്തുകാക്ക, ബീരാൻ ബാപ്പുക്ക, ഹംസ ചേരുലാൽ, ഗസൽ കന്മനം, സലാം ആതവനാട്, റാഷിദ് മില്ലാത്തതാണീ , റാഷിദ് വലിയപറപ്പൂർ, ഹനീഫ ഖത്തർ, etc…
എല്ലാവർക്കും അഡ്മിൻ ഡെസ്കിനു വേണ്ടി … നന്ദിയും കടപ്പാടും അറിയിക്കുന്നു
((പലരെയും പേരെടുത്തു പറയാൻ വിട്ടുപോയിട്ടുണ്ട് … ക്ഷമിക്കുക)
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍ പങ്കിടുകFacebook ല്‍ പങ്കിടുക