ആയപ്പള്ളി തറവാട് കുടുംബ കൂട്ടായ്മ
പുതിയ ചരിത്രമെഴുതുകയാണ്.
കേരളത്തിനകത്തും പുറത്തും വിദേശത്തുമായി
ചിന്നിച്ചിതറി കിടന്നിരുന്ന കുടുംബങ്ങളാണ് ഇപ്പോൾ ഒരുമാലയിലെ മുത്തുമണികൾ പോലെ ഒരുകുടക്കീഴിൽ അണിനിരന്നിരിക്കുകയാണ്. കുടുംബത്തിന്റെ താഴ് വേരുള്ള
കൻമനത്ത് നിന്ന് പല സാഹചരങ്ങളാൽ വിവിധ
ഭാഗങ്ങളിലേക്ക് പോയി അവിടെ താമസമാക്കിയ കുടുംബങ്ങളാണ്അ ല്ലാഹുവിന്റെ അനുഗ്രഹത്താൽ ഒരുമിച്ചു ചേർന്നിരിക്കുന്നത് . 2017 ജനുവരി ഒന്നിന് രൂപീകരിച്ച കുടുംബകൂട്ടായ്മ വാട്സ് ആപ് ഗ്രൂപ്പാണ് ചരിത്രപരമായ ഈ മഹാസംഗമത്തിന് വഴിയൊരുക്കിയത് .
ആയപ്പള്ളി കുടുംബങ്ങളുടെ ചെറുതും വലുതുമായ കൂട്ടങ്ങളും കൂട്ടായ്മകളും പല ഭാഗങ്ങളിലും ഉണ്ടായിരുന്നെങ്കിലും
അവരെയല്ലാം ഒരു കുടക്കീഴിലാക്കുവാനും വേണ്ടിയാണ് ആയപ്പള്ളി കുടുംബ കൂട്ടായ്മ .കൻമനം അല്ലർ ഭാഗത്ത്നിന്നാണ് കുടുംബത്തിന്റെ തുടക്കം. നാട്ടിെല മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ സാന്നിധ്യമായ ആയപ്പള്ളി ഇബ്രാഹിം മാസ്റ്ററുടെ
നേതൃത്വത്തിൽ അല്ലുരിൽ വിളിച്ചുചർത്ത
പ്രഥമയോഗത്തോടെയാണ് കുടുംബ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്കു തുടക്കമായത്.
അല്ലാഹുവിന്റെ അനുഗഹത്താൽ ഈ കുട്ടായ്മ പടർന്ന്പന്തലിച്ചിരിക്കുന്നു . ഈ കൂട്ടായ്മയുടെ ശ്രമഫലമായി 400 ഓളം കുടുംബങ്ങളെ ഇതിനോടകം കണ്ടെത്തി. ഇതിൽ 337 വീടുകളിൽ പ്രത്യേകം തയ്യാറാക്കിയ മേനാഹരമായ ആയപ്പള്ളി നെയിം ബോർഡ് വെച്ചു. നിരവധി വ്യത്യസ്തവും വൈവിധ്യവുമായ പ്രവർത്തനങ്ങൾ ആസൂതണം ചെയ്ത് നടപ്പിലാക്കുന്നതിന് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു സംസ്ഥാന കമ്മറ്റി, ഏരിയാ കമ്മറ്റികൾ, ഗൾഫ് കമ്മറ്റികൾ, അഡ്മിൻ ഡസ്ക്, തുടങ്ങിയവ കൂട്ടായ്മയുടെ ഉന്നമനത്തിനായി ‘ പ്രവർത്തിക്കുന്നു. ചാരിറ്റി പ്രവർത്തനങ്ങൾ, റംസാൻ റിലീഫ്, ചികിത്സാ സഹായം, വിവിധ മത്സരങ്ങൾ തുടങ്ങിയവ നടത്തിക്കൊണ്ടിരിക്കുന്നു.